നീ എന്നെ ഇത്രമേല്‍ സ്നേഹിച്ചിരുന്നെന്നു ഇപ്പോളാണ് മനസിലാകുന്നത്.. പക്ഷെ നിനക്കറിയില്ല ഞാന്‍ എത്രമേല്‍ നിന്നില്‍ അലിഞ്ഞു ചേരാന്‍ ആഗ്രഹിചെന്നു.. അറിഞ്ഞിരുന്നെങ്കില്‍ ഇത്രയും വൈകില്ലയിരുന്നു നിന്‍റെ മനസ് എന്നെ അറിയിക്കാന്‍.. എത്രയോ വര്‍ഷങ്ങളായി ഞാന്‍ നിന്‍റെ സ്നേഹത്തിനായി കാത്തിരിക്കുകയയിരുന്നെന്നോ ??? എത്രയോ രാവുകളില്‍ നിയൊരു ചിത്ര ശലഭമായി എന്നരികിലെത്തി തേന്‍ നുകരുന്നത് സ്വപ്നം കണ്ടിരിക്കുന്നു... ?? ഒരുപക്ഷെ ഇപ്പോളായിരിക്കും നമ്മുടെ പ്രണയം മൊട്ടിടാനുള്ള കാലമായതു... സത്യത്തില്‍ നാം നമ്മളെ തന്നെ വര്‍ഷങ്ങളായി പറ്റിക്കുകയായിരുന്നു അല്ലെ ?? ഒരുപാട് സ്നേഹം ഉള്ളില്‍ ഒതുക്കി വെറും കൂട്ടുകാര്‍ മാത്രമായി എത്രനാള്‍ നാം ഈ വേഷം ആടി തീര്‍ത്തിരിക്കുന്നു.. ഒരു നിമിഷമെങ്കിലും നാം നമ്മുടെ മനസു തുറന്നിരുന്നെങ്കില്‍ ഇത്രയും നാളത്തെ കാത്തിരിപ്പ് കണ്ണു നീര്‍ തുള്ളികളായി നഷ്ടപ്പെടില്ലായിരുന്നു.. ഇപ്പോള്‍ നിന്‍ സ്നേഹം ഒരു കുളിര്‍ തെന്നലായി എന്നെ തഴുകുമ്പോള്‍ ഇനിയെന്തിനു എന്‍റെ ഹൃദയം തളരുന്നത് ??? ഇല്ല.. ഇനി തളരില്ല.. ഇനിയത് മിടിക്കും... നിനക്കായി.. നിനക്കായി മാത്രം... ഈ ഒരു ജന്മം മുഴുവനും..!!!!!!!! ഇപ്പോള്‍ നാം സുന്ദരമായ താമര കുളത്തിനരികെ മേയുന്ന മാന്‍ പേടകളായി തോന്നുന്നു... സുന്ദരമായ ആ താമര കുളം നമ്മുടെ കാലങ്ങളായുള്ള കാത്തിരിപ്പും , വിശാലമായ ഈ പുല്‍ത്തകിടി നമ്മുടെ പ്രണയം ആയും നാം ആ പേടമാനുകള്‍ ആയും............ ആവില്ല.... എനിക്കാവില്ല ഇതില്‍ കൂടുതല്‍ നമ്മുടെ പ്രണയത്തെ മനോഹരമായി ചിത്രിക്കരിക്കാന്‍!!!
നീ ഇനിയും എന്നെ ഓര്‍ത്തു വിഷമിക്കാന്‍ പാടില്ല... എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്... ഈയൊരു ജന്മം നിനക്ക് മാത്രമായിരിക്കും,,, എന്‍റെ മനസും , ഹൃദയവും..... ഇനിയും എന്‍റെ സ്വപ്നങ്ങളില്‍ നീ മാത്രമല്ല ഞാനും ഉണ്ടാകും . നമ്മള്‍ ഒരുമിച്ചുള്ള ഈ ജീവിതം മാത്രമായിരിക്കും എന്‍റെ സ്വപ്നം . ഇനി കാത്തിരിപ്പുകളില്ല... ഈ നിമിഷം മുതല്‍ നാം ഒന്നായിരിക്കും....
ഒരു വൃക്ഷത്തിലെ ഒരിക്കലും കൊഴിയാത്ത ഇലയായി,,, ഒരിക്കലും വാടാത്ത,,, പൊഴിയാത്ത,,, പൂവായി നമ്മുടെ പ്രണയവും എന്നുമുണ്ടാകും...
എന്ന പ്രതിക്ഷയോടെ.........
നിന്‍റെ സ്വന്തം